ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌ ഡിസംബര്‍ രണ്ടിന്‌

മുംബൈ; രാജ്യത്തെ ബാങ്ക്‌ ജീവനക്കാര്‍ ഡിസംബര്‍ രണ്ടിന്‌ പണിമുടക്കും. സ്റ്റേറ്റ്‌ ബാങ്കുകളെ ഡിലിങ്ക്‌ ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്‌ സമരം. സ്റ്റേറ്റ്‌ ബാങ്കുകളില്‍ ഡിസംബര്‍ ഒന്നിനും പണിമുടക്കാണെന്ന്‌ സ്റ്റേറ്റ്‌ സെക്ടര്‍ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ മഹേഷ്‌ മിശ്ര അറിയിച്ചു.

ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഡിസംബര്‍ അവസാനവാരം മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ്‌ യൂനിയന്റെ പരിപാടി. ജീവനക്കാരുടെ വിവധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ഒക്ടോബര്‍ അവസാനവാരം മുതല്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന്‌ ഓള്‍ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍(എഐബിഇഎ) ജനറല്‍ സെക്രട്ടറി സിഎച്ച്‌ വെങ്കടചലം വ്യക്തമാക്കി.