ബാങ്ക് ജീവനക്കാരിയുടെ ചിത്രം ബസില്‍ വെച്ച് മൊബൈലില്‍ പകര്‍ത്തിയ എസ്‌ഐ അറസ്റ്റില്‍

തിരു: ബാങ്ക് ജീവനക്കാരിയുടെ ചിത്രം ബസിനുള്ളില്‍ വെച്ച് മൊബൈലില്‍ പകര്‍ത്തിയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍ എസ്‌ഐ സലിം (41) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തുനിന്നും വെഞ്ഞാറാംമൂടിലേക്ക് വരികയായിരുന്ന ബസില്‍ വെച്ച് വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം നടന്നത്. സ്ത്രീ ബസില്‍ കയറിയതുമുതല്‍ സലിം ഇവരെ ശല്ല്യം ചെയ്യുകയായിരുന്നു. കൂടാതെ സ്ത്രീയുടെ വീഡിയോ എടുക്കാനും തുടങ്ങി. ഇതു കണ്ടതോടെ സ്ത്രീ ബഹളം വെക്കുകയായിരുന്നു. സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞു വെച്ച് മൊബൈല്‍ പരിശോധിച്ചു. മൊബൈലില്‍ സ്ത്രീയുടെ ഫോട്ടോയും വീഡിയോയും കണ്ടതിനെ തുടര്‍ന്ന് സലീമിനെ നാട്ടുകാര്‍ ശരിക്കും കൈകാര്യം ചെയ്തു.

സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് എസ്‌ഐക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.