സൗജന്യ എടിഎം ഇടപാടുകള്‍ ഞായറാഴ്‌ച മുതല്‍ അഞ്ചാക്കി


Untitled-1 copyദില്ലി: രാജ്യത്ത്‌ എടിഎം ഇടപാടുകള്‍ നടത്തുന്നതില്‍ റിസര്‍വ്‌ബാങ്ക്‌ നിയന്ത്രണം നടപ്പാക്കുന്നു. ഇതുപ്രകാരം സ്വന്തം ബാങ്കിലെ സൗജന്യ ഇടപാടുകള്‍ ഞായറാഴ്‌ച മുതല്‍ അഞ്ചാക്കി ചുരുക്കും.

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ സ്വന്തം ബാങ്കിന്റേതായാലും മറ്റ്‌ ബാങ്കുളുടേതായാലും ഓരോ ഇടപാടിനും 20 രൂപ നല്‍കേണ്ടി വരും. ഇതിന്‌ പുറമെ മറ്റ്‌ ബാങ്കുകളിലെ എടിഎം ഇടപാട്‌ 6 മെട്രോ നഗരങ്ങളില്‍ മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്‌. മെട്രോ അല്ലാത്ത സ്ഥലങ്ങളില്‍ ഇത്‌ അഞ്ച്‌ തവണകള്‍ തന്നെയായിരിക്കും.

പണം പിന്‍വലിക്കുന്നതിന്‌ മാത്രമല്ല ഈ നിബന്ധന. ബാലന്‍സ്‌ നോക്കുകന്നതും, മിനി സ്റ്റേറ്റ്‌മെന്റ്‌ എടുക്കുന്നതുമെല്ലാം ഓരോ ഇടപാടായി കണക്കാക്കും. ഇന്ത്യയില്‍ നിലവില്‍ 1.6 ലക്ഷം എടിഎമ്മുകള്‍ ഉണ്ടെന്നാണ്‌ കണക്ക്‌.

സൗജന്യ ഇടപാട്‌ നിജപ്പെടുത്തണമെന്നും എടിഎമ്മുകളിലെ സുരക്ഷക്ക്‌ ചിലവേറുമെന്നും ചൂണ്ടികാട്ടി ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷനാണ്‌ ആര്‍ ബി ഐയെ സമീപിച്ചത്‌. ഇതേ തുടര്‍ന്നാണ്‌ നിയന്ത്രണം
ഏര്‍പ്പെടുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്‌.