Section

malabari-logo-mobile

എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

HIGHLIGHTS : ന്യൂഡല്‍ഹി : എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബര്‍ 31 നകം എല്ലാ അക്കൌ...

ന്യൂഡല്‍ഹി : എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബര്‍ 31 നകം എല്ലാ അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൌണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൌണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പുതിയ തീരുമാനം.

sameeksha-malabarinews

ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍കാര്‍ഡുമായി ഇത് ബന്ധിപ്പിക്കണമെന്നാണ് കോടതി നിര്‍േദശം.  എന്നാല്‍ നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അസാധുവാകില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!