ബാംഗ്ലാദേശ്: കടത്തുബോട്ട് മുങ്ങി നൂറ് പേരെ കാണാതായി

ferryധാക്ക: ബംഗ്ലാദേശില്‍ കടത്തുബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. പത്മാ നദിയിലാണ് അപകടം. രക്ഷാ പ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണ്. എത്രപേരെ രക്ഷപ്പെടുത്തിയെന്നോ മറ്റോ ഉള്ള വിവരം ലഭ്യമായിട്ടില്ല.

തലസ്ഥാനമായ ധാക്കയില്‍നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള ദൗലത്ദിയ – പട്ടൂരിയ ക്രോസിങ്ങിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഒരു ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് ബോട്ട് മുങ്ങിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.