Section

malabari-logo-mobile

ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 68 മരണം

HIGHLIGHTS : ധാക്ക: ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മുങ്ങി 68 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്തൊമ്പതോളം കുട്ടികളുമുണ്ട്. പത്മ നദിയിലാണ് അപകടം. നൂറിലധികംപേര്‍ കയറിയ യ...

bangladesh-dhakaധാക്ക: ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മുങ്ങി 68 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്തൊമ്പതോളം കുട്ടികളുമുണ്ട്. പത്മ നദിയിലാണ് അപകടം. നൂറിലധികംപേര്‍ കയറിയ യാത്രാ ബോട്ട് മറ്റൊരു ചരക്കു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജ്ബാരിയിലെ ദൗലത്ദിയയില്‍നിന്ന് പടുരിയയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുങ്ങിയത്.

ബംഗ്ലാദേശില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ബോട്ടപകടമാണിത്. തലസ്ഥാനമായ ധാക്കയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം. 50 ഓളം ആളുകളുടെ ജീവന്‍ സുരക്ഷാ ജീവനക്കാര്‍ ഇതുവരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ 45ഓളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

sameeksha-malabarinews

സംഭവത്തില്‍ ചരക്കുകപ്പലിലെ മൂന്ന് ജീവനക്കാരെ അറസ്റ്റുചെയ്തു. ബോട്ട് യാത്രയ്ക്കിടെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കാര്യമായി പാലിക്കാത്ത ബംഗ്ലാദേശില്‍ ബോട്ടപകടങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഒട്ടേറെപേര്‍ ഇങ്ങനെ അടുത്തകാലങ്ങളില്‍ മരിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!