Section

malabari-logo-mobile

വൈഫൈ ഇനി ബംഗളൂരുവില്‍ സൗജന്യം

HIGHLIGHTS : ബംഗളൂരു: വൈഫൈ സൗകര്യം സൗജന്യമായി ഇന്ത്യയുടെ ഐടി ആസ്ഥാനമായ ബംഗളൂരുവില്‍ നടപ്പിലാക്കുന്നു. ഇതോടെ വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യ...

download (2)ബംഗളൂരു: വൈഫൈ സൗകര്യം സൗജന്യമായി ഇന്ത്യയുടെ ഐടി ആസ്ഥാനമായ ബംഗളൂരുവില്‍ നടപ്പിലാക്കുന്നു. ഇതോടെ വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതിയും ബംഗളൂരുവിന് സ്വന്തമാകുന്നു.

മധ്യ ബംഗളൂരുവിലെ എംജി റോഡിലാണ് സൗജന്യ വൈഫൈ പദ്ധതി അവതരിപ്പിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ 5 പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ പദ്ധതി നഗരത്തിലെ 10 ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കര്‍ണ്ണാടക ഐടി വകുപ്പ് ലക്ഷ്യമിടുന്നത്.

sameeksha-malabarinews

സൗജന്യ വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് 3 മണിക്കൂര്‍ ബ്രൌസ് ചെയ്യാനാകും. കൂടാതെ 50 എംബി ഡാറ്റ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. നിലവില്‍ 5 ഇടങ്ങളിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വ്വീസ് പ്രൊവൈഡറായ ഡി വോയ്‌സാണ് പദ്ധതിക്ക് പിന്നില്‍.

ആരാണ് വൈഫൈ ഉപയോഗിക്കുന്നത് എന്നും എന്താണ് ഡൗണ്‍ ലോഡ് ചെയ്യുന്നത് എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍വേയറില്‍ ലഭ്യമാകും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള ഇടങ്ങളില്‍ എച്ച്ഡി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കര്‍ണാടക ഐടി വകുപ്പ് സെക്രട്ടറി ശ്രീവാസ്വ കൃഷ്ണ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!