ബംഗളൂരുവില്‍ റസ്റ്റോറന്റില്‍ തീപിടുത്തം;ഉറങ്ങിക്കിടന്ന 5 ജീവനക്കാര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ കം റസ്റ്റോറന്റില്‍ തീപിടുത്തത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 5 ജീനക്കാര്‍ മരിച്ചു. കലാശിപ്പാളയത്ത് പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍ ആന്‍ഡ് റെസ്റ്റോറന്റിലാണ് തീപിടിച്ചത്. അപകടത്തില്‍ തുംകൂര്‍ സ്വദേശികളായ സ്വാമി(23), പ്രസാദ്(20), മഹേഷ്(35), ഹാസന്‍ സ്വദേശികളായ മഞ്ജുനാഥ്(45), മാണ്ഡ്യ സ്വദേശി കീര്‍ത്തി(24) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ അന്വേഷണം നടന്നുവരികയാണ്.