ബാംഗ്ലൂര്‍ ഇനി മുതല്‍ ബംഗളൂരു

Untitled-1 copyബംഗളൂരു: കര്‍ണ്ണാടകാ സംസ്ഥാനം രൂപീകൃതാമയതിന്റെ 68 ാം വാര്‍ഷികത്തില്‍ കര്‍ണ്ണാടകയിലെ 12 നഗരങ്ങള്‍ കന്നഡ ഉച്ചാരണത്തില്‍ തന്നെ അറിയപ്പെടാന്‍ കര്‍ണ്ണാടകാ മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രശസ്‌ത നഗരങ്ങളില്‍ ഒന്നായ ബാംഗ്ലൂര്‍ ഇന്നു മുതല്‍ ബംഗളൂരു എന്നാകും അറിയപ്പെടുക.

പേരുമാറ്റം സംബന്ധിച്ച്‌ വര്‍ഷങ്ങളായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു എങ്കിലും യു പി എ സര്‍ക്കാര്‍ തീരുമാനം മാറ്റിവെക്കുകയായിരുന്നു. കര്‍ണ്ണാടകാ പിറവി ദിനത്തില്‍ തന്നെയാണ്‌ ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്‌. ഇന്നലെ വൈകീട്ടാണ്‌ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്‌.

പ്രമുഖ നഗരമായ മൈസൂര്‍ ഇനി മൈസൂരു എന്ന പേരിലും മാംഗലൂര്‍ മംഗളൂരു എന്നുമായിരിക്കും അറിയപ്പെടുക.