പശ്ചിമ ബംഗാള്‍ കലാപം;വ്യാജ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ കലാപത്തിന്റെ പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ വര്‍ഗീയ കലാപത്തിന്റെതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ രംഗമാണ് പ്രചരിപ്പിച്ചത്. ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.
ബിജെപി ഹരിയാന സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം വിജേത മാലിക്ക് ഈ ചിത്രം പങ്കുവെച്ച് ബംഗാള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.