ബാണാസുര അണക്കെട്ടില്‍ കൊട്ടത്തോണിമറിഞ്ഞ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പ​ന്ത്ര​ണ്ടാം മൈ​ൽ പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ വി​ൽ​സ​ൺ (50), മ​ണി​ത്തൊ​ട്ടി​ൽ മെ​ൽ​ബി​ൻ (34) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചെ​മ്പു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടി​ല​ട​ത്ത് സ​ചി​ൻ (20),വ​ട്ട​ച്ചോ​ട് ബി​നു (42), എ​ന്നി​വ​രെയാണ് ഇനി കണ്ടെത്താനുള്ളത്.

ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍പിടക്കുന്നതിനിടെ അപകടം സംഭവിച്ചത്. തുടര്‍ന്ന് നാലുപേരെ കാണാതാവുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.