തല തിരിഞ്ഞ വാഴക്കുല കൗതുകമായി

banana tree copyപരപ്പനങ്ങാടി: കാലവും കാർഷിക വൃത്തികളും തല തിരിഞ്ഞോടുന്ന ലോകത്ത് കാർഷിക ഫലങ്ങൾ തല തിരിയുന്നതിൽ കൗതുകമില്ലങ്കിലും പാലത്തിങ്ങലിലെ എൻ കെ മുനീറി ന്റെ അടുക്കള തോട്ടത്തിൽ വിരിഞ്ഞ റോബസ്റ്റ് കുല നാടിന് കൗതുകം പകർന്നു. വാഴ ക്കു ല യുടെ ഘടന യാകെ തല കുത്തനെയാണ് വിളഞ്ഞ്‌ നിറഞ്ഞത്‌ ” കുലയുടെ ഏറ്റവും താഴ് ഭാഗത്ത് കാണാെറുള്ള വാഴ തട്ട തൂമ്പ് ഏറ്റവും മുകളിലാണ് മുള പൊട്ടിയത് ‘ വാഴ പഴങ്ങളാക്കെ നേർ വിപരീത ദിശയിലാണ് വിടർന്ന് ഒതുങ്ങി നിൽക്കുന്നത്. വിസ്മയ കുലയുടെ കൗതുക ഘടന നാട്പരന്നതോടെ കുല കാഴ്ച്ചക്ക് ആളുകളുടെ എണ്ണം അനുദിനം കൂടി വരികയാണ്. നമ്പൻ കുന്നത്ത് മുനീർ രാസ വളങ്ങളെ വിഷ കീടനാശിനികളോ പകരാതെയാണ് വാഴകളെ പരിചരിക്കുന്നത്.