Section

malabari-logo-mobile

ബനാന അയലന്റിന് ജനുവരി രണ്ടിന് തുടക്കം

HIGHLIGHTS : ദോഹ: ലക്ഷ്വറി ഹോട്ടലായ ബനാന അയലന്റിന് ജനുവരി രണ്ടിന് തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്.

banana islandദോഹ: ലക്ഷ്വറി ഹോട്ടലായ ബനാന അയലന്റിന് ജനുവരി രണ്ടിന് തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്ക് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന് സമീപത്തു നിന്നുള്ള കേന്ദ്രത്തില്‍ നിന്നും 20 മിനുട്ട് ബോട്ടിലോ ഹെലികോപ്ടറിലോ പോകേണ്ടതുണ്ട്. തായിലന്റ് കേന്ദ്രീകരിച്ചുള്ള അനന്തര ഗ്രൂപ്പാണ് ബനാന അയലന്റ് കൈകാര്യം ചെയ്യുന്നത്.
ഹോട്ടലിന്റെ പ്രധാന കെട്ടിടം ഉള്‍പ്പെടെ 141 മുറികളാണ് റിസോര്‍ട്ടിനുള്ളത്. 96 ബെഡ്‌റൂമുകള്‍, രണ്ടും മൂന്നും മുറികളുള്ള 34 പൂള്‍സൈഡ് വില്ലകള്‍ തുടങ്ങിയവ ബനാന അയലന്റിലുണ്ട്. വില്ലകളില്‍ 11 എണ്ണം മാലിദ്വീപ് ശൈലിയില്‍ വെള്ളത്തില്‍ പണിതതാണ്.
എണ്ണൂറു മീറ്റര്‍ സ്വകാര്യ ബീച്ചും 100 മീറ്റര്‍ ചിറയും ശ്വസനോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള നീന്തല്‍ സൗകര്യങ്ങളും പുറത്ത് ഒരുക്കിയിട്ടുണ്ട്.
കോംപ്ലക്‌സിനകത്ത് വി ഐ പി സിനിമ, ബൗളിംഗ് പാത, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കുട്ടികള്‍ക്കും ടീനേജ് പ്രായക്കാര്‍ക്കുമുള്ള ക്ലബ്ബുകള്‍, സ്പാ, വെല്‍നെസ് സെന്റര്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്നാണ് ഹോട്ടലിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. പാശ്ച്യാത്യ, ഏഷ്യന്‍, മധ്യപൗരസ്ത്യ ഭക്ഷ്യ വിഭവങ്ങള്‍, ഇറ്റാലിയന്‍ റസ്റ്റോറന്റ്, അറബിക്ക്- മെഡിറ്ററേനിയന്‍ റസ്റ്റോറന്റ്, ഓര്‍ഗാനിക്ക് കഫേ, അമേരിക്കന്‍ സ്റ്റൈല്‍ ഡിന്നര്‍ തുടങ്ങിയവ അയലന്റിലുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. എന്നാല്‍ റിസോര്‍ട്ടില്‍ മദ്യം വിളമ്പില്ലെന്നാണ് അറിയുന്നത്.
സഊദിയിലേയും യു എ ഇയിലേയും ഉള്‍പ്പെടെ ജി സി സി സന്ദര്‍ശകരേയും യൂറോപ്യന്‍മാരേയുമാണ് ബനാന അയലന്റ് പ്രതീക്ഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!