യുഎഇയില്‍ ലൈംഗിക ഉത്തേജനമരുന്നുകള്‍ക്ക്‌ നിരോധനം

uaeദുബായ്‌ :ഗുരുതരമായ ആരോഗ്യപ്രശനങ്ങളുണ്ടാക്കുന്ന ചില ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക്‌ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തി ചില ചോക്ലോറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ആരോഗ്യ മന്ത്രാലയം അസിസ്‌റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി ഡോ അമീന്‍ ഹുസൈന്‍ അല്‍ അമീരിയാണ്‌ ചില മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കുമെന്നും പൊതുജനാരോഗ്യം കണക്കിലെടുത്ത്‌ ഈ മരുന്നുകള്‍ നിരോധിച്ച വിവരം പുറത്ത്‌ വിട്ടത്‌. ചില മരുന്നുകള്‍ ഉപയോയോഗിക്കുന്നവരുടെ ഇടയില്‍ രക്തയോട്ടം കുറയുകയും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ ഉ്‌ണ്ടായുകുകയും ചെയ്യുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തിയിരുന്ന പുരുഷന്‍മാര്‍ക്കുള്ള സൈറാക്‌സിന്‍ എന്ന ലൈംഗിക ഉത്തേജക മരുന്നിന്റെ വിപണനം രാജ്യത്ത്‌ പൂര്‍ണ്ണാമായും നിരോധിച്ചു. അമേരിക്കന്‍ കന്വനിയായ ഹെല്‍ത്ത്‌ സ്‌മാര്‍ട്ട്‌ ആണ്‌ ഈ മരുന്ന്‌ വിപണിയിലെത്തിച്ചത്‌

പുരഷ ലൈംഗിക ഉത്തേജന മരുന്നുകളായ ഹെര്‍ബല്‍ ഹെല്‍ത്ത്‌ ഫൈവ്‌ പ്ലസ്‌. ഹെര്‍ബല്‍ ഹെല്‍ത്ത്‌ ബാക്ക്‌ പ്ലസ്‌ എന്നവിയാണ്‌ യുഎഇയില്‍ നിയന്ത്രിണം ഏര്‍പ്പെടിത്തിയിരിക്കുന്നത്‌.