പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്ന ആവിശ്യവുമായി വനിത അഭിഭാഷകര്‍

ദില്ലി : പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്നാവിശ്യപ്പെട്ട്‌ വനിത അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. ദില്ലിയിലെ വനിത അഭിഭാഷക സംഘടനയായ സുപ്രീം കോര്‍ട്ട്‌ വുമണ്‍ ലോയേഴ്‌സ അസോസിയേഷന്‍ ആണ്‌ നിരോധനആവിശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഇത്തരം സൈറ്റുകള്‍ കാണുന്നത്‌ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുമെന്നാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

ഇത്‌ സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ പോണ്‍സൈറ്റുകള്‍ നിരോധിച്ചിരുന്നുവെങ്ങിലും വിവാദമായതോടെ 857 സൈറ്റുകളുടെ മേലയുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയിരുന്നു.