Section

malabari-logo-mobile

പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് മകളെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്ന് പിതാവ്

HIGHLIGHTS : കോഴിക്കോട്:  പൊട്ടു തൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് മകളെ മതപാഠശ്ശാലയില്‍ നിന്ന്

കോഴിക്കോട്:  പൊട്ടു തൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് മകളെ മതപാഠശ്ശാലയില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണവുമായി പിതാവ് .ഉമ്മര്‍ മലയില്‍ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മദ്രസയില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. തന്റെ മകള്‍ ഹെന്ന മലയില്‍ ഒരു ഷോര്‍ട്ട് ഫിലീമില്‍ പൊട്ടുതൊട്ട് അഭിനയിച്ചു എ്ന്ന കുറ്റത്തിന് മദ്രസയില്‍ നിന്ന് പുറത്താക്കി എന്നാണ് ആരോപിച്ചിരിക്കുന്നത്.
പോസ്റ്റില്‍ പെണ്‍കുട്ടി പൊട്ടുതൊട്ടിരിക്കുന്ന ഫോട്ടോയും കൊടുത്തിട്ടുണ്ട്.

പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…? കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം- ഉമ്മര്‍  പോസ്റ്റില്‍ കുറിക്കുന്നു.

sameeksha-malabarinews

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു…

Ummer Malayil is  feeling ഒരു പൊട്ടു തൊട്ട അഭിനയിച്ചു. അയ്നാണ്.
Yesterday at 09:42 ·  
മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ.
കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?
(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!