മന്ത്രിമാര്‍ തങ്ങളുടെ പേഴ്‌സണല്‍ സ്റ്റാഫുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് വിലക്ക്

കാന്‍ബറ ആസ്‌ത്രേലിയയിലെ മന്ത്രിമാര്‍ തങ്ങളുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ലൈംഗികബന്ധം പാടിലെന്ന് പ്രധാനമന്ത്രി മല്‍കോം ടേണ്‍ബല്‍. ആസത്രേലിയന്‍ ദേശീയ പാര്‍ട്ടി നേതാവും രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയുമായ ബാര്‍ണബി ജോയ്‌സിന്റെ ലൈംഗികാപവാദം എറെ വിവാദമായതോടെയാണ് ടേണ്‍ബലിന്റെ പ്രസ്താവന.
ജോയ്‌സ് തന്റെ മാധ്യമ ഉപദേശകയായ വിക്കി കാമ്പിയോണുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ടെലിഗ്രാഫ് ദിനപത്രമാണ് പുറത്തുവിട്ടത്. വിക്കി ഇപ്പോള്‍ ഗര്‍ഭിണിയാണ്. സംഭവം വിവാദമായതോടെ ജോയ്‌സിന്റെ 24 വര്‍ഷമായുള്ള കുടുംബബന്ധവും തകര്‍ന്നിരിക്കുയാണ്. അദ്ദേഹത്തിന് നാല് പെണ്‍കുട്ടികളാണുള്ളത്.
സംഭവം വന്‍വിവാദമായതോടെ തൊഴില്‍ ഇടങ്ങളില്‍ മൂല്യങ്ങള്‍ കൈവിട്ട് പ്രവര്‍ത്തിക്കരുതെന്ന ഉപദേശം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.