പകല്‍ ജോലിക്ക്‌ കേരളത്തില്‍ വിലക്ക്‌

download (2) copyപന്ത്രണ്ട്‌ മണി മുതല്‍ മൂന്ന്‌ മണിവരെ പുറംജോലി ചെയ്യുന്നതില്‍ നിരോധനം
തിരു താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത്‌ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ ഒന്ന്‌ മുതല്‍ ക്രമീകരിച്ച്‌ ലേബര്‍ കമ്മീഷനര്‍ ഉത്തരവായി. പകല്‍ ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഉച്ചയ്‌ക്ക്‌ 12 മുതല്‍ മൂന്ന്‌ വരെ വിശ്രമവേളയായിരിക്കും. മലപ്പുറം ജില്ലയില്‍ മൂന്ന്‌ പേര്‍ക്ക്‌ സൂര്യതാപമേറ്റിട്ടുണ്ട്‌.

ഇവരുടെ ജോലി സമയം രാവിലെ ഏഴ്‌ മുതല്‍ വൈകീട്ട്‌ ഏഴ്‌ വരെയുള്ള സമയത്തിനകം എട്ട്‌ മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്‌. രാവിലെയും ഉച്ചയ്‌ക്ക്‌ ശേഷവുമുള്ള മറ്റ്‌ ഷിഫ്‌റ്റുകളിലെ ജോലി സമയം ഉച്ചയ്‌ക്ക്‌ 12 ന്‌ അവസാനിക്കും വിധവും വൈകീട്ട്‌ മൂന്നിന്‌ ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.

നിര്‍ദേശം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.