കുഴല്‍ കിണര്‍ നിര്‍മാണം നിരോധിച്ചു ; ജല വില്പനയും പാടില്ല

മലപ്പുറം : രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത്  പുഴകളില്‍ നിന്നും അനുമതിയില്ലാതെ ടാങ്കര്‍ ലോറികളില്‍ വെള്ളം എടുക്കുന്നത് നിരോധിച്ചു. മെയ് 31 വരെ സ്വകാര്യ കുഴല്‍ കിണര്‍ നിര്‍മാണം നിരോധിക്കും. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലവില്‍പന നിരോധിക്കാനും തീരുമാനിച്ചു.
ജല ദുരുപയോഗം തടയുതിന് തിരൂര്‍, പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനുകളില്‍ ആര്‍.ഡി.ഒ.-സബ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ്- റവന്യൂ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ രൂപവത്ക്കരിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ജലദുരുപയോഗം തടയുതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഇടങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ കുഴല്‍കിണര്‍ നിര്‍മാണത്തിന് സമ്മതപത്രം നല്‍കും.
വരള്‍ച്ച സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുതിന് ടോള്‍ഫ്രീ നമ്പറും മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തും. ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബി.എസ്.എന്‍.എല്‍., നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ എന്നിവയെ യോഗം ചുമതലപ്പെടുത്തി.
വരള്‍ച്ച നേരിടുതിന് ജില്ലയ്ക്ക് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂ’ി കലക്ടര്‍ സി. അബ്ദുറഷീദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, അഗ്നിശമന- രക്ഷാ സേന ജില്ലാ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.