അബ്ദുള്ളക്കുട്ടിക്ക് വിലക്ക്

downloadകണ്ണൂര്‍: സോളര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാരോപണ വിധേയനായ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിലക്കേര്‍പ്പെടുത്തി.

ചെന്നിത്തല ഇന്ന് ഉദ്ഘാടനം ചെയ്യുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം അബ്ദുള്ളക്കുട്ടിയെ അറിയിച്ചു.
അബ്ദുള്ളക്കുട്ടി ഒളിവിലാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമുള്ള ആരോപണം നിലനില്‍ക്കെ ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് പറഞ്ഞാണ് വിലക്കിയിരിക്കുന്നത്.
്‌നേരത്തെ സുധാകരനൊരുമിച്ച് യാത്ര ചെയ്യാനുള്ള അബ്ദള്ളകുട്ടിയുടെ ശ്രമം തന്ത്രപൂര്‍വ്വം വിലക്കിയിരുന്നു

രണ്ടു ദിവസം മുന്‍പ് കോണ്‍ഗ്രസ്സ് ജില്ല നേതൃത്വയോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണുര്‍ പയ്യാമ്പലത്തെ ഹോട്ടലിലെത്തിയപ്പോള്‍ അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
സംഭവത്തെ തുടര്‍ന്ന് അബദുള്ളക്കുട്ടിക്ക് പോലീസ് സംരക്ഷണെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.