കുവൈത്തില്‍ ജുമാ നമസ്‌ക്കാരത്തിനിടെ ബോംബ്‌ സ്‌ഫോടനം: 13 മരണം


553700824ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സൗദി ഐഎസ്‌എഎസ്‌
കുവൈത്ത്‌ സിറ്റി: വെള്ളിയാഴ്‌ച ജുമാ നമസ്‌ക്കാരത്തിനടെ കുവൈത്തിലെ സവാബര്‍ ജില്ലയിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബ്‌ സ്‌ഫോടതനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

പുണ്യമാസമായ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്‌ച കുവൈത്ത്‌ സിറ്റിയിലെ ഇമാം സാദിഖ്‌ ഷിയാ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേര്‍ന്നവര്‍ക്കിടയിലാണ്‌ ചവേര്‍ പൊട്ടിത്തെറിച്ചത്‌. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്‌. സ്‌ഫോടനമുണ്ടാകുമ്പോള്‍ പള്ളിയില്‍ രണ്ടായിരത്തിലധികം ആളുകളുണ്ടായിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന്‌ ഈ പ്രദേശം മുഴുവന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്‌ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം സൗദി അറേബ്യയിലെ നജാദ്‌ പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്‌ വിഭാഗം എറ്റെടുത്തിട്ടുണ്ട്‌.