Section

malabari-logo-mobile

റൊണാള്‍ഡോ തന്നെ താരം

HIGHLIGHTS : സൂറിച്ച്‌: കാല്‍പ്പന്തുകളിയുടെ ലോകത്തെ രാജാവ്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തന്നെ. ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം മൂന്ന്‌ തവണയാണ്‌ റൊണാള്‍ഡോയെ തേടിയെത്തു...

Untitled-128സൂറിച്ച്‌: കാല്‍പ്പന്തുകളിയുടെ ലോകത്തെ രാജാവ്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തന്നെ. ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം മൂന്ന്‌ തവണയാണ്‌ റൊണാള്‍ഡോയെ തേടിയെത്തുന്നത്‌. തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ റൊണാള്‍ഡോ ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്‌.

അര്‍ജന്റീനിയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസിയെയും, ലോകകപ്പ്‌ നേടിയ ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിനെയും പിന്തള്ളിയാണ്‌ റൊണാള്‍ഡോയുടെ ഈ സ്വപനനേട്ടം. മികച്ച വനിതാ ഫുട്‌ബോളറായി ജര്‍മ്മനിയുടെ നദീം കെസ്‌ലറെയും തെരഞ്ഞെടുത്തു. മികച്ച പരിശീലകനായി ജോക്കിംഗ്‌ ലോയെ തിരഞ്ഞെടുത്തു. മികച്ച വനിത ടീം പരിശീലകനായി റാല്‍ഫ്‌ കെല്ലര്‍മാനെയും തെരഞ്ഞെടുത്തു.

sameeksha-malabarinews

ഒരു കളിക്കാരന്‍ ഒരു ടൂര്‍ണമെന്റില്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരിലാണ്‌. റയല്‍മാഡ്രിഡിനെ യൂറോപ്യന്‍ കപ്പ്‌ ചാമ്പ്യന്‍മാരാക്കിയ റൊണാള്‍ഡോ 2014 ല്‍ 61 ഗോളുകള്‍ നേടി. 17 ഗോളുകളാണ്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ കഴിഞ്ഞവര്‍ഷം അദേഹം നേടിയത്‌. കോപ്പ ഡെല്‍ റേ ട്രോഫിയും ഫിഫ ക്ലബ്‌ വേള്‍ഡ്‌ കപ്പും റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ റയല്‍ മാഡ്രിഡ്‌ നേടി.

2008 മുതല്‍ 2013 വരെ ബാലണ്‍ ഡി പുരസ്‌ക്കാരം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കിട്ടെടുക്കുകയായിരുന്നു. 2008 ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്‌ പുരസ്‌ക്കാരം നേടയിത്‌. ആവര്‍ഷം മെസി രണ്ടാം സ്ഥാനത്തെത്തി. 2009 മുതല്‍ 2012 വരെ മെസ്സി പുരസ്‌ക്കാരം നേടി. മൂന്ന്‌ വര്‍ഷവും രണ്ടാം സ്ഥാനം ക്രിസ്റ്റ്യാനോയ്‌ക്കായിരുന്നു. 2013 ല്‍ മെസ്സിയെ പിന്തള്ളി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം സ്വന്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!