Section

malabari-logo-mobile

ആകാശത്ത്‌ തീഗോളം കേരളത്തില്‍ പലയിടത്തും ഭുമികുലുക്കം

HIGHLIGHTS : കൊച്ചി :കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ആകാശത്ത്‌ തീഗോളം കണ്ടതായി റിപ്പോര്‌ട്ട്‌ രാത്രി പത്ത്‌മണിയോടെയാണ്‌ ആകാശത്ത്‌


BALL LIGHTNINGകൊച്ചി :കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ആകാശത്ത്‌ തീഗോളം കണ്ടതായി റിപ്പോര്‌ട്ട്‌ രാത്രി പത്ത്‌മണിയോടെയാണ്‌ ആകാശത്ത്‌ വവിയ തീഗോളം കണ്ടതായി റിപ്പോര്‍ട്ട്‌. കൊച്ചിയുടെ സമീപത്ത്‌ പലയിടത്തും ഭുമികുലുക്കം അനുഭവപ്പെട്ടതായും പറയപ്പെടുന്നു.

ആകാശത്ത്‌ പെട്ടന്ന്‌ വെളിച്ചം പരക്കുകയും സെക്കന്റുകള്‍ തീഗോളം ആകാശത്ത്‌ നിന്ന്‌ ഊര്‍ന്ന്‌ പോകുന്നതായി കണ്ടതായാണ്‌ ദൃഢ്‌സാക്ഷികള്‍ പറയുന്നത്‌.

sameeksha-malabarinews

ഉല്‍ക്കവര്‍ഷമോ ബാള്‍ ലൈറ്റ്‌നിങ്ങോ, മിന്നല്‍ ഗ്രഹങ്ങളുടെ ശകലങ്ങളോ ആകാമെന്നാണ്‌ ഭൗമശാസ്‌ത്രഞ്‌ജര്‍ പറയുന്നത്‌.

കോച്ചിയിലും തുറവൂരിലും, വലമ്പൂരിലും ആണ്‌ ഈ ശാസ്‌ത്രപതിഭാസത്തെ കുറിച്ച്‌ ആദ്യറിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നത്‌ പിന്നീട്‌ തൃശ്ശൂരും പാലക്കാടും കോഴിക്കോടും മലപ്പുറത്തുനിന്നും തീഗോളം കണ്ടതായി റിപ്പോര്‍്‌ടടുണ്ട്‌

ജനങ്ങള്‍ ഭയാശങ്കയിലാണ്‌. എണണാകുളം ആലപ്പുഴ ജില്ലകളില്‍ ദുരന്തനിവാരണസേന രംഗത്തിറങ്ങിയിട്ടുണ്ട്‌.്‌ പലയിടങ്ങളിലും തീഗോളത്തിന്റെ ഭാഗങ്ങള്‍ താഴേക്ക്‌ പതിച്ച്‌ അപകടമുണ്ടായിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്.

ഗോളത്തോടൊപ്പം ചെറിയ ഇടിമുഴക്കവും അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

അതേസമയം തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0471-233 1639 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ദുരന്ത നിവാരണ ജാഗ്രത സമിതി അറിയിച്ചു. അഗ്നിഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന മുന്നറിയിപ്പുമുണ്ട് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!