ബാലാവകാശ കമ്മീഷന്‍ നിയമം;ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ആരോപണ മുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതെസമയം ബാലവകാശ കമ്മീഷന്‍ അപേക്ഷ നീട്ടാനുള്ള നിര്‍ദേശത്തില്‍ അപാകമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ മുന്നില്‍ വന്ന ഫയലിലെ തീരുമാന പ്രകാരമാണ് അപേക്ഷ നീട്ടാന്‍ നിര്‍ദേശം നല്‍കിയതെന്നും അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി ആരോപണത്തോട് സഭയില്‍ പ്രതികരിച്ചില്ല.

ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അല്ലെങ്കില്‍ മന്ത്രി മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.