Section

malabari-logo-mobile

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്  കൃതികള്‍ ക്ഷണിച്ചു

HIGHLIGHTS : സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2015, 2016, 2017 വര്‍ഷങ്ങളില്‍ ആദ്യപത...

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2015, 2016, 2017 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 20,000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം /പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേവിഭാഗത്തില്‍ വീണ്ടും പരിഗണിക്കില്ല. മറ്റ് വിഭാഗങ്ങളിലേക്ക് അയക്കാം.
പാലാ കെ.എം മാത്യൂ ബാലസാഹിത്യ പുരസ്‌കാരത്തിനും കൃതികള്‍ ക്ഷണിച്ചു. 60,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ഈ വര്‍ഷം കവിതാ വിഭാഗത്തിലുള്ള രചനകളാണ് പരിഗണിക്കുന്നത്. 2015, 2016, 2017 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാകും ഈ അവാര്‍ഡിന് പരിഗണിക്കുക.
റീപ്രിന്റുകളും പരിഷ്‌കരിച്ച പതിപ്പുകളും  പരിഗണിക്കില്ല. പുസ്തകത്തിന്റെ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം -34 എന്ന വിലാസത്തില്‍ നവംബര്‍ 14ന് മുമ്പ് ലഭിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!