ഷാരൂഖ്ഖാന്റെ ദില്‍വാലെയുടെ പ്രദര്‍ശനം: മംഗളൂരിലെ തിയ്യേറ്ററുകളില്‍ ബജരംഗദള്‍ ആക്രമണം

മംഗളൂരു ഷാരൂഖ് ഖാന്‍ നായകനായ ദില്‍വാലെ റിലീസ് ചെയ്ത മംഗളൂരുവിലെ വിവിധ തിയ്യേറ്ററുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു.ഞായറാഴ്ച വൈകീട്ടാണ് ദില്‍വാലെ പ്രദര്‍ശിപ്പിച്ച വിവിധ തിയ്യേറ്ററുകളില്‍ ബജരംഗദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി പ്രദര്‍ശനം തടഞ്ഞത്.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. തിയ്യേറ്ററിലെ ജീവനക്കാരെ ആക്രമിക്കാനൊരുങ്ങുകയും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയ്യേറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഇതേ തുടര്‍ന്ന് ഉടമകള്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു ചിത്രം കാണാന്‍ കുടുംബസമേതമെത്തിയെ പലരും ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടുകയായിരപുന്നു
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുത മനോഭാവത്തില്‍ ആശങ്ക പ്രകടപ്പിതാണ് ഷാരുഖിനെതിരെ തിരിയാന്‍ കാരണം