സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത കേസ്; ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് ശശിതരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ഡല്‍ഹി പാട്യാലഹൗസ് കോടതി ജാമ്യം അനുവദിച്ചത്.

രാജ്യം വിട്ടുപോകരുതെന്നും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി അറിയിച്ചു. ആത്മഹത്യ പ്രേരണയാണ് തരൂരില്‍ ചുമത്തിയിരിക്കുന്നത്.

2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.