ബഹ്‌റൈനില്‍ മഞ്ഞ ബോക്‌സ് ലംഘനം;തിങ്കള്‍ മുതല്‍ 50 ദിനാര്‍ വരെ പിഴ

Story dated:Saturday April 29th, 2017,01 45:pm

മനാമ: മഞ്ഞ ബോക്‌സ് ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗതനിയമങ്ങള്‍ പാലിക്കാതെ കടന്നു പോകുന്ന വാഹനങ്ങളെ പിടികൂടാനും നിരീക്ഷിക്കാനായി സ്മാര്‍ട്ട് ക്യാമറകളും മറ്റ് സാങ്കേതികവിദ്യകളുമായി ഒരു പ്രത്യകവിഭാഗം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതെസമയം നിയമം ലംഘിക്കുന്നവര്‍ക്ക് 20 ദിനാര്‍ മുതല്‍ 50 ദിനാര്‍വരെ പിഴ നല്‍കേണ്ടിവരും.

മഞ്ഞബോക്‌സിനെക്കുറിച്ച് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വിവിധ ബോധവല്‍ക്കരണ പരിപാടികല്‍ നടത്തുന്നുണ്ട്.