Section

malabari-logo-mobile

ബഹ്‌റൈനില്‍ വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ണമായും സ്വകാര്യ മേഖലയില്‍

HIGHLIGHTS : മനാമ: രാജ്യത്തെ വിദേശികളായ തൊഴിലാളികളുടെ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ ഒന...

മനാമ: രാജ്യത്തെ വിദേശികളായ തൊഴിലാളികളുടെ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നിട്ടുള്ളതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എല്‍എംആര്‍എ, ഹെല്‍ത്ത് സര്‍വീസ് ആന്റ് പ്രൊഫഷന്‍സ് റെഗുലേറ്ററി അതോറിറ്റി, ഇ ഗവണ്‍മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി എന്നിവയുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി ഫാഇബ സഈദ് അസ്സലാഹി അറിയിച്ചു. ഈ വിഷയത്തില്‍ മന്ത്രിസഭ തീരുമാനം വന്നയുടന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇതിനെ സാധാരണ സേവനം, പ്രത്യേക സേവനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആവശ്യമായ സമയത്ത് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും മെച്ചപ്പെട്ട ആരോഗ്യ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഉദേശിച്ചാണ് ഈ തീരുമാനം.

sameeksha-malabarinews

നിലവില്‍ വൈദ്യ പരിശോധനയ്ക്കായി ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. വിദേശ തൊഴിലാളി ബഹ്‌റൈനിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് പലപ്പോഴും വൈദ്യ പരിശോധനക്കായി ലഭിക്കാറുള്ളത്. ഇത് ഒരാഴ്ചയായി കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ വ്യക്തമാക്കി. ഇ ഗവണ്‍മെന്റ് അതോറിറ്റിയെയും അല്‍റാസി ഹെല്‍ത്ത് സെന്ററിനെയും പദ്ധതിയുടെ നിരീക്ഷകരായി നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!