Section

malabari-logo-mobile

ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് ഇടനിലക്കാരുടെ കെണിയില്‍ വീഴരുത്;അധികൃര്‍

HIGHLIGHTS : മനാമ: രാജ്യത്തെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയതായി അനുവദിച്ചിട്ടുള്ള ഫ്‌ളെക്‌...

മനാമ: രാജ്യത്തെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയതായി അനുവദിച്ചിട്ടുള്ള ഫ്‌ളെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ളെക്‌സിബിള്‍ പെര്‍മിറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാരണവശാലും ഏജന്റുമാരുടെ വലയില്‍ വീഴരുത്. ഏജന്റുമാരെ ഒഴിവാക്കി എല്‍ എം ആര്‍ എയെ നേരിട്ട് സമീപിക്കണമെന്നാണ് ചീഫ് എക്‌സിക്യുട്ടീവ് ഉസാമ അല്‍ അബ്‌സി പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്‌ളെക്‌സിബള്‍ വര്‍ക്ക് പെര്‍മിറ്റ് വളരെ ലളിതമാണെന്നും ഇതിനിടയിലുണ്ടാകുന്ന ഏത് തരത്തിലുളള ചൂഷണവും പദ്ധതിക്കെതിരായ സന്ദേശമാണ് നല്‍കുന്നതെന്നും അതുകൊണ്ട് തന്നെ ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.

പെര്‍മിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനായി www.lmra.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. തൊഴിലാളികള്‍ സ്വയം സ്‌പോണ്‍സര്‍മാരാകുന്ന പുതിയ സംവിധാനമായ ഫ്‌ളെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റിനോട് പ്രവാസികളില്‍ നിന്ന് മികച്ച പ്രതികരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായിട്ടാണ് ഈ നീക്കം നടക്കുന്നത്. മാസത്തില്‍ 2000 പെര്‍മിറ്റുകള്‍ വീതമാണ് അനുവദിച്ച് വരുന്നത്. ഏകദേശം 60,000ത്തിലധികം അനധികൃത തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ നടപടി പ്രകാരം രണ്ടുവര്‍ഷത്തിനുള്ളില്‍ 48,000 പേര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പെര്‍മിറ്റ് എടുക്കുന്ന ആളുകളുടെ പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സി സ്റ്റിക്കര്‍ പതിക്കും. ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ യോഗ്യരാണോ എന്ന കാര്യം മനസിലാക്കാനായി നിരവധി പേരാണ് എല്‍ എം ആര്‍ എ വെബ്‌സൈറ്റ് ദിനവും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് വിശദമായി അറിയാന്‍ 33150150 എന്ന നമ്പറിലേക്ക് മെസേജ് അയക്കാം. മെസേജ് അയക്കുമ്പോള്‍ നിങ്ങളുടെ സിപിആര്‍ നമ്പര്‍ മാത്രം അയച്ചാല്‍ മതി. യോഗ്യതയുള്ളവരെ എല്‍എംആര്‍എ കോള്‍ സെന്ററില്‍ നിന്ന് വിളിക്കും അവര്‍ക്ക് അപ്പോയ്‌മെന്റ് അനുവദിക്കുകയും ചെയ്യും. സ്വന്തം നമ്പറില്‍ നിന്നായിരിക്കണം മെസേജ് അയക്കേണ്ടത്. ഭാവിയില്‍ ഈ നമ്പറിലേക്കായിരിക്കും എല്‍എംആര്‍എയില്‍ നിന്ന് വിളിക്കുക.

sameeksha-malabarinews

പെര്‍മിറ്റിനായി ഒരാള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് 1,169 ദിനാര്‍ ചെലവിടേണ്ടിവരും. 60 വയസ്സിനു താഴെ പ്രായമുള്ള അനധികൃത പ്രവാസി തെഴാലാളികള്‍ക്ക് (നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവര്‍) അപേക്ഷിക്കാവുന്നതാണ്. കമ്പനി പെര്‍മിറ്റ് റദ്ദാക്കിയവര്‍ക്കും വീണ്ടും അപേക്ഷിക്കാവുന്നതാണ്. നിലവില്‍ വിസ ഇല്ലാത്തവരാണെങ്കില്‍ അവര്‍ക്ക് വലിയ പിഴ നല്‍കേണ്ടതില്ല. ഇതിനുപകരമായി ഡിസ്‌കൗണ്ട് നിരക്കായ 15 റിയാല്‍ നല്‍കിയാല്‍ മതി.

അതെസമയം ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, സലൂണുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയോടെയാപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇവര്‍ക്ക് ഫ്‌ളെക്‌സി ഹോസ്പിറ്റാലിറ്റി പെര്‍മിറ്റാണ് നല്‍കുക. ഫ്‌ളെക്‌സിബിള്‍ പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് എല്‍ എം ആര്‍ എ ഫോട്ടോ പതിച്ച നീല നിറത്തിലുള്ള കാര്‍ഡ് അനുവദിക്കും. ഇത് എല്ലാ ആറുമാസം കൂടുമ്പോഴും സൗജന്യമായി പുതുക്കാം. രണ്ടുവര്‍ഷമാണ് വിസയുടെ കാലാവധി. ഈ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പ്രവാസികള്‍ക്ക് നാട്ടില്‍പോയി മടങ്ങിവരാവുന്നതാണ്. എന്നാല്‍ നാട്ടില്‍ പേകുന്ന ഇടവേളകളില്‍ പ്രതിമാസ ഫീസായ 30 ദിനാര്‍ അഡ്വാന്‍സായി അടയ്ക്കണം. ഇത് അടച്ചില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാവാനുള്ള സാഹചര്യമുണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!