43 വര്‍ഷം ബഹ്‌റൈനില്‍ പ്രവാസിയായ വനിത നിര്യാതയായി

മനാമ: ബഹ്‌റൈനില്‍ പ്രവാസിയായ ചന്ദ്രിക ജയപാലന്‍ നിര്യാതയായി. ബഹ്‌റൈനില്‍ ജോലി ചെയ്തുവരുന്ന ജോഷി ജയന്റെ മാതാവാണ്. 43 വര്‍ഷമായി ഇവര്‍ മകനോടൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു.

ചികിത്സക്കിടെ സല്‍മാനിയ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് പരേതനായ ചേര്‍ത്തേടത്ത് ജയപാലന്‍. മകള്‍ ജിഷി കൊടിയില്‍(കൊച്ചി).സംസ്‌ക്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബഹ്‌റൈന്‍ സെയിന്റ് ക്രിസ്റ്റഫര്‍ പള്ളിയില്‍ റവറന്റ് ഫാദര്‍ ഡോ.കോശി ഈപ്പന്റെ നേതൃത്വത്തില്‍ നടക്കും.