ബഹ്‌റൈനില്‍ മകന്റെ വിധവയ്ക്ക് നഷ്ടപരിഹാരം നല്‍കാതിരുന്ന മുന്‍ മന്ത്രി അറസിറ്റില്‍

മനാമ: മകന്റെ കുഞ്ഞിനും വിധവയ്ക്കും അവകാശപ്പെട്ട ഓഹരി നല്‍കാതിരുന്ന മുന്‍ മന്ത്രി അറസ്റ്റിലായി. തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ 72,000 ബഹ്‌റൈന്‍ ദിനാര്‍ നല്‍കാമെന്ന് ഇതെ തുടര്‍ന്ന് മന്ത്രി അറിയിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് മുന്‍ മന്ത്രിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

മകന്‍ മരിച്ചു കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മകന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനു മുന്‍പേ മകന്റെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് മകന്റെ വിധവയെ ഇയാള്‍ ഇറക്കിവിട്ടിരുന്നു. കൂടാതെ മരിച്ചയാളുടെ കാര്‍ വിട്ടു നല്‍കാനും വിസമ്മതിച്ചു.

ഇതോടെ യുവതി തന്റെ അവകാശം നേടിയെടുക്കാനായി ഭര്‍തൃപിതാവിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതെതുടര്‍ന്ന് വസ്തുവകകള്‍ പൊതു ലേലത്തില്‍ വില്‍ക്കുന്നതിനും സ്ത്രീക്ക് പണം കൈമാറുന്നതിനും ജഡ്ജിമാര്‍ ഉത്തരവിട്ടു. ലേലത്തില്‍ വില്‍ക്കുന്നതിനും സ്ത്രീക്ക് പണം നല്‍കാനും ജഡ്ജിമാര്‍ ഉത്തരവിട്ടു. ലേലത്തില്‍ 1,45,000 ബഹ്‌റൈന്‍ ദിനാര്‍ ലഭിച്ചെങ്കിലും മുന്‍ മന്ത്രി യുവതിക്ക് മുഴുവന്‍ തുകയും കൈമാറിയില്ല. ഇതിനു ശേഷമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ മറ്റ് സാമ്പത്തിക കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.