പ്രവാചകനെക്കുറിച്ച് വാട്‌സ്ആപ്പിലൂടെ മോശം പ്രചാരണം; മലയാളി ബഹ്‌റൈനില്‍ അറസ്റ്റില്‍

Story dated:Wednesday April 26th, 2017,11 53:am

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വാട്ആപ്പിലൂടെ മോശമായ പരാമര്‍ശം നടത്തിയ മലയാളിയെ അറസ്റ്റ് ചെയ്തു. സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായ യുവാവാണ് പ്രവാചകനെ അവഹേളിക്കുന്ന സന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിചത്. സന്ദേശം ലഭിച്ച പലരും പോലീസില്‍ പരാതിപ്പെട്ടതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ യുവാവ് തൃശൂര്‍ സ്വദേശിയാണെന്നാണ് സൂചന. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.