Section

malabari-logo-mobile

ബഹ്‌റൈനില്‍ വിസ വില്‍പ്പന നടത്തുന്ന വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കണം

HIGHLIGHTS : മാനമ: രാജ്യത്ത് കരിഞ്ചന്തയില്‍ വിസ വില്‍പ്പന നടത്തുന്ന വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ അനധികൃത...

മാനമ: രാജ്യത്ത് കരിഞ്ചന്തയില്‍ വിസ വില്‍പ്പന നടത്തുന്ന വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ അനധികൃത തൊഴിലാളികള്‍ ഈ വിസ വാങ്ങി നിര്‍മാണ കോണ്‍ട്രാക്ടര്‍മാരായി ജോലി ചെയ്യുകയാണ്. ഇവര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റഡസ്ട്രി (ബിസിസിഐ)ഭാരവാഹികള്‍ വ്യകതമാക്കി. ഈ മേഖലയില്‍ കൊമോഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സിആര്‍) അനുവദിക്കും മുമ്പ് മതിയായ അന്വേഷണം നടത്തണമെന്ന് ബിസിസിഐയുടെ കണ്‍സ്ട്രഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സി ആര്‍ എടുത്ത് വിസ വില്‍പ്പന നടത്തി സ്ഥാപനം അടച്ചുപൂട്ടുക എന്നതാണ് ഇവരുടെ രീതിയെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഈസ അല്‍ റഫിഈ പ്രതികരിച്ചു.

നിലവില്‍ ഈ അവസ്ഥ വിപണിയില്‍ ലൈസന്‍സില്ലാകെ പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ വലിയ സാന്നിധ്യമാണ് സൃഷ്ടിച്ചത്. വിസ കച്ചവടം അടിയന്തിരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ നിയമപ്രകാരം ജോലി ചെയ്യുന്നവര്‍ അനധികൃത തൊഴിലാളികളുമായി മത്സരിക്കേണ്ട സാഹചര്യമാണുള്ളത്.

sameeksha-malabarinews

നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിസ വില്‍പ്പനക്കാര്‍ക്ക് ഇത് വെല്ലുവിളിയാണ്. അതെസമയം നിര്‍മാണ മേഖലയിലെ കരാറുകാരും കമ്പനികളും സി ആറിന് അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. നിലവില്‍ 20,000 ത്തിലധിമുള്ള കാരാറുകാര്‍ക്ക് സി ആറുണ്ടെങ്കിലും ഇവയില്‍ പലതും സജീവമല്ല ഇക്കാര്യത്തില്‍ ജോര്‍ഡാന്‍ മാതൃക പിന്തുടരുന്നത് നന്നായിരിക്കും. പ്രാദേശിക കോണ്‍ട്രാക്ടര്‍മാരുടെ സൊസെറ്റിയാണ് അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത്. അതിനുശേഷം മാത്രമായിരിക്കും ലൈസന്‍സ് ലഭിക്കുക. ഇക്കാര്യം ഇവിടെയും നടപ്പാക്കാവുന്നതാണ്. ബഹ്‌റൈന്‍ കോണ്‍ട്രാക്ടേസ് സൊസൈറ്റിക്കും ബിസിസിഐക്കും അപേക്ഷകള്‍ വിലയിരുത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഈ പരിശോധനയ്ക്ക് ശേഷം മന്ത്രാലയത്തിന് സി ആറിനായി സമര്‍പ്പിക്കുമ്പോള്‍ തട്ടിപ്പ് തടയാനാകും.

അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പുതിയ ഫ്‌ളെക്‌സിബള്‍ വര്‍ക്ക് പെര്‍മിറ്റ് ഇതിന്റെ ഭാഗമാണെന്നും അധികൃതര്‍ വ്യകതമാക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!