Section

malabari-logo-mobile

ബഹ്‌റൈനില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ ശ്രദ്ധിക്കുക വിസ റദ്ദാക്കപ്പെട്ടേക്കും

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ തൊഴിലാളികളറിയാതെ അവരുടെ വിസ റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തു...

മനാമ: ബഹ്‌റൈനില്‍ തൊഴിലാളികളറിയാതെ അവരുടെ വിസ റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തുച്ഛമായ വരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ഈ അടുത്ത ദിവസം ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലെത്തിയ മൂന്ന് പേര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തങ്ങളുടെ വിസ റദ്ദായ കാര്യം അറിയുന്നത്. ഇതോടെ വിമാനത്താവളത്തിലിറങ്ങാനാവാതെ തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നും ഇവര്‍ക്ക്. വിസ റദ്ദാക്കിയ വിവരം തങ്ങളെ ഒന്ന് അറിയിക്കാനുള്ള മര്യാദ കാണിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.

അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവരുടെ വിസ സ്‌പോണ്‍സര്‍ ഇവരറിയാതെ റദ്ദാക്കുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് രണ്ടോ, മൂന്നോ മാസത്തെ അവധിക്ക് പോകുന്നവര്‍ തങ്ങള്‍ക്ക് തിരിച്ച് വരാനാകുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്. അവധിക്ക് പോകുന്ന തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് അവരറിയാതെ തന്നെ റദ്ദാക്കുകയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലുടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം സ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തണമെന്നുമാണ് സാമൂഹികപ്രവര്‍ത്തകര്‍ ആവശ്യപ്പെടുത്തുന്നത്.

sameeksha-malabarinews

വര്‍ഷങ്ങളോളം തൊഴിലെടുക്കുന്ന ഈ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും നല്‍കാതെ ഇവരെ കഷ്ടത്തിലാക്കുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതെസമയം തന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളി അവധിയിലാകുമ്പോള്‍ ആ തൊഴിലാളിയറിയാതെ വിസ റദ്ദാക്കാനുള്ള അവകാശം തൊഴിലുടമയ്ക്കില്ലെന്നും അധികൃതര്‍ പലതവണകളിലായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് തൊഴിലാളികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍ അനുവദിക്കുന്ന അവധിയില്‍ നാട്ടില്‍ പോകുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ലെന്നും സ്‌പോണ്‍സര്‍ അറിയാതെ അവധി നീട്ടുന്നവര്‍ക്കാണ് വിസ റദ്ദാക്കുന്നതെന്നും എല്‍ എം ആര്‍ ഏ പറയുന്നത്. എന്നാല്‍ അനുവദിച്ച അവധിയില്‍ പോകുമ്പോഴും ഇത്തരത്തില്‍ വിസ റദ്ദാക്കപ്പെടാറുണ്ടെന്ന് ഈ അടുത്തിടെ നടന്ന സംഭവങ്ങള്‍ തന്നെ ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് നിയമസഹായം തേടാവുന്നതാണ്.് എന്നാല്‍ ആരും ഇത്തരത്തില്‍ മുന്നോട്ട് പോകാത്തതാണ് തൊഴിലുടമയ്ക്ക് തോന്നുംപോലെ നടപടികളെടുക്കാന്‍ തടസമാകാത്തതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!