ബഹ്‌റൈനില്‍ പിതൃ തര്‍പ്പണത്തിന് സൗകര്യം

മനാമ: കര്‍ക്കിട വാവിനോടനുബന്ധിച്ച് പിതൃ തര്‍പ്പണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കുന്നു. കഴിഞ്ഞവര്‍ഷം കൂടുതല്‍ വിശ്വാസികള്‍ പിതൃ തര്‍പ്പണത്തിന് എത്തിയ സാഹചര്യത്തിലാണ് മാതാ അമൃതാനന്ദമയി സേവാ സമിതി(മാസ്) ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 23 ന് രാവിലെ 4 മണിക്ക് അസ്രി ബീച്ചില്‍ താല്‍പര്യമുള്ള എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍-സതീഷ്(39339818), കൃഷ്ണകുമാര്‍(39797949), നകുലന്‍(39141851). ഇ മെയില്‍ massbahrain@gmail.com