കൂലി കിട്ടിയില്ല: ബഹറൈനില്‍ കമ്പനിക്കെതിരെ സമരവുമായി തൊഴിലാളികള്‍

മനാമ : വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ തെരുവിലറങ്ങി. ബഹറൈനിലെ സയിദ് നഗരത്തിലാണ് ജോലിയെടുത്തതിന്റെ കൂലി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ജിപിസെഡ് കണ്‍സട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികള്‍ സിട്രയില്‍ നിന്ന് സയിദ് നഗരത്തിലേക്ക് മാര്‍ച്ച് ചെയ്തത്.ലേബര്‍, സാമൂഹ്യക്ഷേമ മന്ത്രാലയങ്ങലേക്ക് മാര്‍ച്ച് ചെയ്ത തൊഴിലാളികളെ പോലീസ് തടഞ്ഞു.

കമ്പനിയില്‍ നിന്ന് പിരഞ്ഞുപോയ തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിക്കാനുളള ആനുകൂല്യങ്ങളും തൊഴിലെടുത്ത വേതനവും ഇതുവരെ തീര്‍പ്പാക്കിനല്‍കിയില്ലെന്ന് ആരോപിച്ചു.
ജിപി സക്കറിയാഡസ് ഓവര്‍സീസ് ലിമിറ്റഡ് എന്ന ഈ കമ്പനി 60 വര്‍ഷമായി കണ്‍സട്ര്കക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതാണ്.