ബഹറിനില്‍ ബാല്‍കണിയില്‍ അടിവസ്‌ത്രങ്ങള്‍ ഉണക്കാനിടുന്നതിന്‌ നിരോധനം

Untitled-1 copyമനാമ: ഇനിമുതല്‍ ബാല്‍ക്കണിയിലും ടെറസിലും അടിവസ്‌ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ പണികിട്ടും. അടിവസ്‌ത്രങ്ങളും മറ്റും പരസ്യമായി ഉണക്കാനിടുന്നത്‌ സംബന്ധിച്ച്‌ താമസക്കാരുടെ പരാതിയെ തുടര്‍ന്നാണ്‌ സതേണ്‍ ഗവര്‍ണറേറ്റില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്‌. നിരോധനം ലംഘിക്കുന്നവരില്‍ നിന്ന്‌ പിഴ ഈടാക്കണമെന്നാണ്‌ സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ശിപാശ ചെയ്യുന്നത്‌.

അടിവസ്‌ത്രങ്ങള്‍ ജനങ്ങള്‍ കാണും വിധം അഴലില്‍ ഇടുന്നത്‌ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതായി കൗണ്‍സില്‍ ചെയര്‍മാന്‍ അഹമദ്‌ അല്‍ അന്‍സാരി പറഞ്ഞു. ഇത്‌ മതശാസനകള്‍ക്കും വിരുദ്ധമാണെന്നും അദേഹം അിപ്രായപ്പെട്ടു. ഇനിമുതല്‍ വസ്‌ത്രം വീടിനുള്ളില്‍ ഉണക്കിയാല്‍ മതിയെന്ന നിലപാടിലാണ്‌ കൗണ്‍സില്‍. പൊതുമരാമത്ത്‌, മുന്‍സിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഇത്‌ നടപ്പാക്കുമെന്ന്‌ ചെയര്‍മാന്‍ ്‌വ്യക്തമാക്കി.

ഈ നിരോധനം പ്രാവര്‍ത്തികമാക്കുന്നതോടെ ലേബര്‍ ക്യാമ്പുകളിലും ഫ്‌്‌ളാറ്റുകളിലും ജീവിതം തള്ളിനീക്കുന്ന പ്രവാസികള്‍ക്ക്‌ ഏറെ ബുദ്ധിമുട്ട്‌ സഹിക്കേണ്ടിവരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.