നിരോധിത വസ്തുക്കളുമായി മലയാളി ബഹ്‌റൈന്‍ അറസ്റ്റില്‍

മനാമ:രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സാധനങ്ങളുമായി എത്തിയ മലയാളി യുവാവ് ബഹ്‌റൈനില്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. പത്തനം തിട്ട സ്വദേശിയായ യുവാവ് ആദ്യമായി ബഹ്‌റൈനില്‍ എത്തിയതായിരുന്നു. കാര്യമൊന്നുമറിയാതെ ഇയാളെ സ്വീകരിക്കാനെത്തിയ ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന മലയാളിയുമായ പയ്യോളി സ്വദേശി മുസ്തഫയും അറസ്റ്റിലായി. കഴിഞ്ഞവെള്ളിയാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്.

നാട്ടില്‍ അവധിക്ക് പോയ മുസ്തഫയുടെ സുഹൃത്ത് അലി അയാളുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശി ബഹ്‌റൈനില്‍ ജോലിക്ക് വരുന്നുണ്ടെന്നും അദേഹത്തെ ജുഫൈറയിലെ അപ്പാര്‍ട്ടുമെന്റില്‍ എത്തിക്കണമെന്ന് വിളിച്ചു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ എത്തിയ മുസ്തഫ അതിഥിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടിലേക്ക് അലിയെ വിളിച്ചു. എന്നാല്‍ ഇയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടെന്നും ഉടനെ ചെന്ന് വിളിക്കണം എന്ന് ആവശ്യപ്പെട്ടതു പ്രകാരം തിരിച്ചുപോന്ന മുസ്തഫ വീണ്ടും എയര്‍പോര്‍ട്ടിലേക്ക് ചെല്ലുകയായിരുന്നു. എന്നാല്‍ തിരിച്ചെത്തിയ മുസ്തഫയെ സ്വീകരിച്ചത് പോലീസായിരുന്നു. എയര്‍പോര്‍ട്ടില്‍ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അന്വേഷണത്തിനായി മുസ്തഫയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബഹ്‌റൈനിലെത്തിയ യുവാവിനെ ഇതുവരെ കാണാത്ത മുസ്തഫയെ നാട്ടിലുള്ള സുഹൃത്ത് ചതിച്ചതാകുമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അസ്രിയ ജയിലില്‍ കഴിയുന്ന മുസ്തഫ തന്റെ നിപരാധിത്വം എങ്ങിനെ തെളിയിക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ്.

അപരിചതിര്‍ നല്‍കുന്ന വസ്തുക്കള്‍ വാങ്ങുകയും ഇത്തരത്തിലുള്ള മറ്റ് ചതികളില്‍പ്പെട്ടും നിരവധി പേരാണ് ഇത്തരത്തില്‍ ദിനവും ഇവിടെ പിടിയിലാവുന്നത്.