ബഹ്‌റൈനില്‍ മദ്യ വില്‍പ്പന നടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

മനാമ: മദ്യ വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ രണ്ട് യുവാക്കളാണ് ഇന്നലെ രാത്രി അറസ്റ്റിലായതെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രതികളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഒരുക്കിയ കെണിയില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.

അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.