Section

malabari-logo-mobile

ബഹറൈനില്‍ ബാഗേജുകള്‍ ലഭിക്കാതെ ട്രാന്‍സിറ്റ് യാത്രക്കാര്‍;ദുരിതത്തിലായി പ്രവാസികള്‍

HIGHLIGHTS : മനാമ: രാജ്യത്തേക്ക് വരുന്ന ട്രാന്‍സിറ്റ് വിമാനയാത്രക്കാര്‍ ബാഗേജുകള്‍ ലഭിക്കാതെ ദുരിതത്തില്‍. ഇന്ത്യയില്‍ നിന്നും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള ...

മനാമ: രാജ്യത്തേക്ക് വരുന്ന ട്രാന്‍സിറ്റ് വിമാനയാത്രക്കാര്‍ ബാഗേജുകള്‍ ലഭിക്കാതെ ദുരിതത്തില്‍. ഇന്ത്യയില്‍ നിന്നും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി ബഹ്‌റൈനിലെത്തുന്ന യാത്രക്കാരാണ് ബാഗേജ് ലഭിക്കാന്‍ വൈകുന്നതോടെ കഷ്ടത്തിലായിരിക്കുന്നത്. നാട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം നേരം തെറ്റിമാത്രമാണ് ലഭിക്കുന്നതെന്ന് പ്രവാസികള്‍ പരാതിപ്പെടുന്നു.

ഗോവയില്‍ നിന്ന് ഓമാന്‍ വഴി ട്രാന്‍സിറ്റ് യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ഇതുവരെയും അവരുടെ ബാഗേജുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇതെ പറ്റി അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു ഒമാനില്‍ നിന്ന് മറ്റു വിമാനക്കമ്പനികളുടെ വിമാനത്തിലേക്ക് സാധനങ്ങള്‍ കയറ്റുന്നതില്‍ ഉണ്ടാകുന്ന വീഴ്ചയാണ് ബാഗേജ് വൈകാന്‍ ഇടയാക്കുന്നതെന്ന മറുപടിയാണ് കിട്ടിയത്. ബാഗേജ് ലഭിക്കാതാകുന്നതോടെ യാത്രക്കാര്‍ വിമനത്താവളത്തിലെ ബാഗേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ പരാതിപ്പെട്ട് രശീതി നല്‍കിയാല്‍ സാധാനം എത്തിക്കഴിഞ്ഞാല്‍ വിളിക്കാമെന്ന പതിവു മറുപടിമാത്രമാണ് ലഭിക്കുന്നത്. അതെസമയം സാധനം എപ്പോള്‍ ലഭിക്കും എന്നതിനോ നഷ്ടപ്പെട്ടാല്‍ ആരാണ് ഉത്തരവാദി എന്നതിനോ വ്യക്തമായ ഒരു ഉത്തരവും യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. ഒമാന്‍ എയറില്‍ യാത്ര ചെയ്ത പലര്‍ക്കും ഇത്തരിത്തില്‍ മോശം അനുഭവം നേരിടേണ്ടി വരുന്നത് പതിവായിരിക്കുകയാണ്.

sameeksha-malabarinews

യാത്രക്കാരോട് തുടരുന്ന ഈ അനീതിക്കെതിരെ നടപടി വേണമെന്ന പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇപ്പോഴും എങ്ങുമെത്താതെ നില്‍കുകയാണ്. ഇക്കാര്യത്തില്‍ ഇനിയെങ്കിലും അനുകൂലമായ നടപടി അധികൃതരില്‍ നിന്ന് ഉണ്ടായേക്കാമെന്ന പ്രതീക്ഷമാത്രമാണ് പ്രവാസികള്‍ക്കുളളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!