ബഹ്‌റൈനില്‍ ഹൈന്ദവ ആചാര പ്രകാരമുള്ള ശവദാഹത്തിന് നിയന്ത്രണം വന്നേക്കും

മനാമ: ബഹ്‌റൈനില്‍ പരമ്പരാഗത ഹൈന്ദവ ആചാര പ്രകാരമുള്ള ശവദാഹം നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്.

അതെസമയം ഇതിനു പകരം ഹൈപവര്‍ ഇലക്ട്രിക് ശ്മശാനങ്ങള്‍ കൊണ്ടുവരുന്നതാണ് നല്ലതെന്നാണ് അധികൃതരടെ നിര്‍ദേശം. ഇതിനുള്ള നീക്കങ്ങള്‍ മുന്‍സിപ്പല്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു.