ബഹ്‌റൈനില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ടൂറിസ്റ്റ് ഓഫീസ് പൂട്ടി;വാഗ്ദാനങ്ങള്‍ നല്‍കി ടൂറിസ്റ്റുകളെ കബളിപ്പിച്ചു

മനാമ: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ടൂറിസ്റ്റ് ഓഫീസ് പൂട്ടി. നിരവധി ഓഫറുകള്‍ നല്‍കിയാണ് ഇവര്‍ മറ്റുരാജ്യങ്ങളില്‍ നിന്ന ടൂറിസ്റ്റുകളെ ഇവിടെ എത്തിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വാണിജ്യ വ്യവസായ വകുപ്പിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതെ തുടര്‍ന്ന് വാണിജ്യ ടൂറിസം വകുപ്പാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവരികയായിരുന്ന കമ്പനി ഓഫീസ് പൂട്ടിച്ചത്.

നിരവധി സമ്മാനങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ടൂറിസ്റ്റുകള്‍ക്ക് ഓഫര്‍ ചെയ്തിരുന്നു. ചില സൗദി ടൂറിസ്റ്റുകള്‍ക്ക് ഇവര്‍ വാഗ്ദാനം നല്‍കിയ പലകാര്യങ്ങളും ചെയ്യാതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

നിരവധി തൊഴിലാളികള്‍ ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.