ബഹ്‌റൈനില്‍ ലേബര്‍ ക്യാമ്പുകളില്‍ മൂന്ന് പ്രവാസികള്‍ മരണപ്പെട്ടു

മനാമ: രാജ്യത്തെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ തമിഴ്‌നാട്ടുകാരും ഒരാള്‍ പഞ്ചാബ് സ്വദേശിയുമാണ്. തമിഴ്‌നാട്ടുകാരനായ സിത്രവേലു ഷണ്‍മുഖം എന്നയാളെ മനാമ അല്‍നയിം പ്രദേശത്തുള്ള ക്യാമ്പിലും രാജുവിനെ ആലിയിലും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്തുവരുന്ന ആളായിരുന്നു സിത്രവേലു. രാജു ഓഫീസ് ബോയ് ആയിരുന്നു. അമന്‍ ദീപ് സിങ് എന്നയാളെ വെസ്റ്റ് എക്കറിലെ ലേബര്‍ ക്യാമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു കരാര്‍ കമ്പനിയിലെ ക്ലാര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു അമന്‍.

ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും.