ബഹ്‌റൈനില്‍ പ്രധാനമന്ത്രി ഷൂറ അവധി പ്രഖ്യാപിച്ചു

മനാമ: രാജ്യത്ത് അഷൂറ വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്ത് മന്ത്രിസഭ, ഡയറക്ടറേറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1,2 (ശനി,ഞായര്‍,തിങ്കള്‍) എന്നീ തിയ്യതികളില്‍ അവധിയായിരിക്കും.

ശനിയാഴ്ച വാരാന്ത്യ അവധിയായതിനാലാണ് തിങ്കളാഴ്ചയിലേക്ക് അവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.