Section

malabari-logo-mobile

മനുഷ്യാവകശാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഭീകര പ്രവര്‍ത്തനം;ബഹ്‌റൈനില്‍ രണ്ടു പേര്‍ അറസ്റ്റില്‍

HIGHLIGHTS : മനാമ: രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്നു വെന്ന പേരില്‍ ഭീകര സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവന്ന രണ്ടു പേര്‍ അറസ്റ്റില്‍. ടെറര്‍ ക്രൈം പ്...

മനാമ: രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്നു വെന്ന പേരില്‍ ഭീകര സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവന്ന രണ്ടു പേര്‍ അറസ്റ്റില്‍. ടെറര്‍ ക്രൈം പ്രൊസിക്യൂഷന്‍ ചീഫ് അഡ്വ.ജനറല്‍ അഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. സംഘടനയുടെ സ്ഥാപകനും സഹായിയുമാണ് പിടിയിലായത്.

നിയമവിരുദ്ധ സംഘടനയുണ്ടാക്കൽ, രാജ്യത്തി​​െൻറ വിവിധ ഏജൻസികളുടെ പ്രവർത്തനം തടസപ്പെടുത്തൽ, ജനങ്ങളുടെ സ്വാതന്ത്ര്യം തടയൽ, ഭീകരതയിലൂടെ ദേശീയ ​െഎക്യം തകർക്കൽ, ബഹ്​റൈന്​ പുറത്തുള്ള  ഭീകര ഗ്രൂപ്പുമായി ബന്ധം സ്​ഥാപിക്കൽ, ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കൽ, രാജ്യവിരുദ്ധ സംഘടനയിൽ നിന്ന്​ ഉപഹാരങ്ങൾ സ്വീകരിക്കൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി.

sameeksha-malabarinews

സുരക്ഷ ഉദ്യോഗസ്​ഥർക്കുനേരെ ആക്രമണം നടത്തൽ, ക്രമസമാധാനവും സുരക്ഷയും തകർക്കാനായി വ്യാജ പ്രചാരണം  എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ‘മനാമ ഹ്യൂമൻറൈറ്റ്​സ്​ ഒബ്​സർവേറ്ററി’ എന്ന പേരിലാണ്​ സംഘടന പ്രവർത്തിച്ചിരുന്നത്​.

ഇവർക്ക്​ ലബനാനിലെ ഹിസ്​ബുല്ല ഗ്രൂപ്പിൽ നിന്ന്​ ധനസഹായം  ലഭിച്ചതായി പറയുന്നു. ലബനാനിൽ താമസിക്കുന്ന ബഹ്​റൈനി പൗരൻ വഴിയാണ്​ പണം ലഭിച്ചത്​.അറസ്​റ്റിലായവരെ റിമാൻറ്​ ചെയ്​തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!