Section

malabari-logo-mobile

ബഹ്‌റൈനില്‍ സ്വിമ്മിംഗ് പൂളുകളില്‍ പരിശോധന കര്‍ശനം

HIGHLIGHTS : മനാമ: രാജ്യത്ത് സ്വിമ്മിംഗ് പൂളുകളില്‍ പരിശോധന കര്‍ശനമാക്കി. ഗുണ നിലവാരവും സുരക്ഷയും ഉറപ്പാക്കാതെ സ്വിമ്മിംഗ് പൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി അധ...

മനാമ: രാജ്യത്ത് സ്വിമ്മിംഗ് പൂളുകളില്‍ പരിശോധന കര്‍ശനമാക്കി. ഗുണ നിലവാരവും സുരക്ഷയും ഉറപ്പാക്കാതെ സ്വിമ്മിംഗ് പൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ബഹ്‌റൈനില്‍ ഇതുവരെ അറുപത് ശതമാനത്തോളം പൂളുകളിലാണ് പരിശോധന നടത്തിക്കഴിഞ്ഞത്.

ആഭ്യന്തര വകുപ്പിന്റെ പൂള്‍ സേഫ്റ്റിയും സുരക്ഷിതത്വവും എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. ഇതിനായി ഇരുപത്തി അഞ്ച് പോലീസുകാര്‍ ഉള്‍പ്പെട്ട പന്ത്രണ്ട് ടീമുകളാണ് പരിശോധന നടത്തിവരുന്നത്. ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവയില്‍ നല്‍പത് സ്വിമ്മിംഗ് പൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

sameeksha-malabarinews

സ്വിമ്മിംഗ് പൂളിന്റെ ആഴം വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും കാവല്‍ക്കാരില്ലാത്തതും, ഫസ്റ്റെയ്ഡ് കിറ്റില്ലാത്തതുമായ സ്വിമ്മിംഗ് പൂളുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചുവരുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏകദേശം ഇവിടെ ഇരുനൂറോളം സ്വിമ്മിംഗ് പൂളുകാളാണുള്ളത്. ഇതില്‍ 60 എണ്ണം പരിശോധന കഴിഞ്ഞു. ഇതിലാകട്ടെ ഇരുപതെണ്ണം മാത്രമാണ് എല്ലാ മാനദ്ണ്ഡങ്ങളും പാലിച്ചിട്ടുള്ളത്. മറ്റുള്ളവയ്ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും അതിനുശേഷം നടത്തുന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വേനല്‍ക്കാലത്ത് സ്വിമ്മിംഗ് പൂളിലെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പൂള്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുക എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!