ബഹ്‌റൈനില്‍ സാഹസിക പ്രകടനം നടത്തി കാര്‍ ഡ്രൈവ്  ചെയ്ത യുവാവിന് തടവും പിഴയും

മനാമ: സാഹസികമായ അഭ്യാസ പ്രകടനം നടത്തി കാര്‍ ഓടിച്ച യുവാവിന് തടവും പിഴയും. 21 കാരനായ യുവാവിനെതിരെയാണ് ജനങ്ങളുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.

റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി കാര്‍ ഓടിക്കുന്നതിനിടെ യുവാവ് ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

യുവാവിന് മൂന്ന് മാസത്തെ തടവും 100 ബഹ്‌റൈനി ദിനാര്‍ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.