ബഹ്‌റൈനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്ക്

മനാമ: തെരുവ് നായയുടെ ആക്രമണത്തില്‍ പ്രവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷാറോബിനാണ് പരിക്കേറ്റത്. സിത്രിയിലെ അലി റാഷിദ് അല്‍ അമീന്‍ കമ്പനിയില്‍ ഡെലിവറിമാനായി ജോലി ചെയ്തുവരുന്ന അലി രാവിലെ സല്‍മാനിയയിലെ മെഗാമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം സാധനങ്ങള്‍ ഡെലിവറി ചെയ്യ്ത് കാറിലേക്ക് കയറുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഉടന്‍തന്നെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിരോധകുത്തിവെയ്പ്പ് എടുക്കുകയും ചിക്തസ നേടുകയും ചെയ്തു.ഇതെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതെസമയം രാജ്യത്തിന്റെ പലയിടങ്ങളിലും തെരുവ് നായകള്‍ വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആക്രത്തെ ചെറുക്കാനുള്ള കാര്യമായ നടപടികളൊന്നും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നത് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുമുണ്ട്.