സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ സ്വകാര്യ ഫോട്ടോ ദുരുപയോഗം ചെയ്ത യുവാവ് അറസ്റ്റില്‍

മനാമ: സോഷ്യല്‍ മീഡിയയില്‍ മോശമായി പെരുമാറിയ യുവാവ് അറസ്റ്റിലായി. ഇരുപതുകാരനായ ഐമാന്‍ ഖാലിദ് ഇബ്രാഹിം എന്ന ബഹ്‌റൈനി യുവാവാണ് അറസ്റ്റിലായത്. മറ്റുള്ളവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

യുവാവിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഏപ്രില്‍ 13 ന് രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Articles